അരിക്കുളം ഒറവിങ്കൽ ക്ഷേത്രമുറ്റം കല്ലുപതിക്കൽ പ്രവൃത്തി ആരംഭിച്ചു
ക്ഷേത്രം മേൽശാന്തി അഗ്നിശർമ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു
അരിക്കുളം: ഒറവിങ്കൽ ഭഗവതിക്ഷേത്രമുറ്റം കല്ലുപതിക്കൽ പ്രവൃത്തി ആരംഭിച്ചു. ബുധനാഴ്ച്ച നടന്ന ചടങ്ങിന് ക്ഷേത്രം മേൽശാന്തി അഗ്നിശർമ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
ചടങ്ങിൽ നടേരി നരസിംഹമൂർത്തി ക്ഷേത്രം പ്രസിഡന്റ് രവീന്ദ്രൻ, സുധാകരൻ കിടാവ്, ബാലകൃഷ്ണൻ, എൻ. വി. സുധാകരൻ, വിശ്വനാഥൻ കൊളപ്പേരി, പ്രസാദ് എടപ്പള്ളി, വി. പി. അശോകൻ, ബി. രാഘവൻ മാസ്റ്റർ, കെ. പി. ഭാസ്കരൻ, പോക്കളത്ത് ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

