ശിവദാസൻ ഉള്ള്യേരിക്ക് ഭാഷാശ്രീ പുരസ്കാരം
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാഷാശ്രീ മാസികയാണ് വിവിധ മേഖലകളിലുള്ളവര്‍ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
കോഴിക്കോട്: പത്താമത് ഭാഷാശ്രീ പുരസ്കാരത്തിന് ശിവദാസൻ ഉള്ള്യേരി അർഹനായി. ശിവദാസൻ ഉള്ള്യേരിയുടെ ''ഒരു പ്രത്യേക അറിയിപ്പ് " എന്ന ബാല നാടക സമാഹാരത്തിനാണ് അവാർഡ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാഷാശ്രീ മാസികയാണ് വിവിധ മേഖലകളിലുള്ളവര്‍ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
ഉള്ള്യേരി 19 സ്വദേശിയായ ശിവദാസൻ മലപ്പുറം ഒഴൂർ സി പി പി എച്ച്എം എച്ച്എസ് സ്കൂൾ അധ്യാപകനാണ്. ഫെബ്രുവരി 12-ന് ശനിയാഴ്ച രണ്ട് മണിക്ക് പേരാമ്പ്ര റീജനൽ കോ.ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പുരസ്ക്കാര സമർപ്പണം നടത്തും. പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തും.

