കോഴിക്കോട് ബീച്ചില്‍ പാഴ് വസ്തുക്കള്‍ കൊണ്ട് വിശ്രമ കേന്ദ്രം നിര്‍മിച്ചു
മദ്യപിച്ച് വലിച്ചെറിയുന്ന കുപ്പികളും ഉപയോഗ ശൂന്യമായ മറ്റ് വസ്തുക്കളും കൊണ്ട് വിശ്രമകേന്ദ്രം മനോഹരമാണ്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പാഴ്വസ്തുക്കൾകൊണ്ട് വിശ്രമകേന്ദ്രം നിര്‍മിച്ചു. ബീച്ച് ആശുപത്രിയുടെ മുൻഭാഗത്തായിട്ടാണ് വിശ്രമ കേന്ദ്രം ഒരുക്കിയത്. ആശുപത്രിക്ക് മുമ്പിലെ ബദാം മരച്ചുവടാണ് പാഴ്വസ്തുക്കൾകൊണ്ട് വിശ്രമകേന്ദ്രമാക്കി മാറ്റിയത്.മേയർ ഡോ. എം ബീനാ ഫിലിപ്പ് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ അധ്യക്ഷയായി.
ഇരിടപ്പിടമായി വച്ചിരിക്കുന്നത് വാഹനങ്ങളുടെ ടയറുകളാണ്. മദ്യപിച്ച് വലിച്ചെറിയുന്ന കുപ്പികളും ഉപയോഗ ശൂന്യമായ മറ്റ് വസ്തുക്കളും ഉപയോഗിച്ച് വിശ്രമകേന്ദ്രം മനോഹരമാക്കിയിട്ടുണ്ട്.ഡോൾഫിൻ പോയന്റ്, ലൈറ്റ് ഹൗസ്, ആമ, നീരാളി തുടങ്ങിയ കടൽക്കാഴ്ചകളും ഇവിടുത്തെ പ്രത്യേകതയാണ്.സഞ്ചാരികള്‍ക്ക് കടൽക്കാറ്റ് കൊണ്ട് ഊഞ്ഞാലാടുകയുംമാവാം.
'നിങ്ങൾ പ്രകൃതിയുടെ നിരീക്ഷണത്തിലാണ് എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. മരത്തണലിലാണ് ഇരിപ്പിടള്‍ തയ്യാറാക്കിയത്. വെള്ളയിൽ ഹെൽത്ത് സർക്കിളിന്റെ നേതൃത്വത്തിൽ ബാലുശ്ശേരി സ്വദേശി മിഥുൻ വിശ്വനാഥാണ് വിശ്രമകേന്ദ്രം രൂപ കല്പന ചെയ്തത്.