headerlogo
cultural

സുധ സുരേഷിന്റെ 'വീട്ടിലേക്കുള്ള വഴി' പ്രകാശനം ചെയ്തു

നടുവണ്ണൂർ ടൗൺ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പ്രൊഫസർ കൽപ്പറ്റ നാരായണൻ ഡോ എ എം ശങ്കരൻ നമ്പൂതിരിക്കു നൽകി പ്രകാശിപ്പിച്ചു.

 സുധ സുരേഷിന്റെ 'വീട്ടിലേക്കുള്ള വഴി' പ്രകാശനം ചെയ്തു
avatar image

NDR news

03 Mar 2022 01:14 PM

നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സുധ സുരേഷിന്റെ വീട്ടിലേക്കുള്ള വഴി എന്ന പുസ്തകം പ്രകാശനം ചെയ്തു. നടുവണ്ണൂർ  ടൗൺ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പ്രൊഫസർ കൽപ്പറ്റ നാരായണൻ ഡോ എ എം ശങ്കരൻ നമ്പൂതിരിക്കു നൽകി പ്രകാശിപ്പിച്ചു. 


        നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീനു കരുവണ്ണൂർ പുസ്തകം പരിചയപ്പെടുത്തി. വാകയാട് ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ടി ബീന പുസ്തകരചയിതാവിന് ഉപഹാരം നൽകി . 

         ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എം ശശി, സ്കൂൾ മാനേജർ ഒ എം കൃഷ്ണകുമാർ, പ്രിൻസിപ്പൽ ഡോ പി ആബിദ, ഷജിൽ എന്നിവർ സംസാരിച്ചു. നടുവണ്ണൂർ ഗ്രീൻ പരയ്‌സോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി സി സുരേന്ദ്രൻ മാസ്റ്റർ സ്വാഗതവും, നടുവണ്ണൂർ ടൗൺ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം സതീഷ് കുമാർ നന്ദിയും പറഞ്ഞു.

NDR news
03 Mar 2022 01:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents