ചേമഞ്ചേരിയിൽ 13 പേർ എഴുതിയ പുസ്തക പ്രകാശനം
കഥാകാരി ഷാഹിന കെ റഫീഖ് പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു

ചേമഞ്ചേരി : പ്രദേശത്തെ പതിമൂന്ന് എഴുത്തുകാർ ചേർന്നെഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്നലെ നടന്നു. സ്വന്തം ജീവിതംനുഭവങ്ങൾ ഉൾപ്പെടുത്തിയ പുസ്തകത്തിന്റെ പേര് ഉപ്പു ഭരണി എന്നാണ്. പ്രശസ്ത കഥാകാരി ഷാഹിന കെ റഫീഖ് ഉപ്പു ഭരണിയുടെ പ്രകാശന കർമ്മം നിർവഹിച്ചു. രഞ്ജിനി ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.
പ്രകാശന ചടങ്ങിൽ ശരീഫ് ഡി കാപ്പാട് അധ്യക്ഷത വഹിച്ചു. വിനീത മണാട്ട്, ആസിഫ് തൃശ്ശൂർ,നൈന നാരായണൻ, സുരേഷ് ഉണ്ണി . വിജയൻ ,രജിത മോഹൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഷാസിഫ് മുഹമ്മദ് സാജിദ് പ്രാർത്ഥന നടത്തി.ഡോക്ടർ യൂസഫ് അബ്ദുസ്സലാം സ്വാഗതവും ഉമേഷ് എം നന്ദിയും പറഞ്ഞു