വെള്ളിയൂരിൽ ബദർ അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു
മഹല്ല് ഖത്തീബ് അബ്ദുൽ ജബ്ബാർ ദാരിമി ഉദ്ഘാടനം ചെയ്തു

നൊച്ചാട്: വെള്ളിയൂർ മസ്ജിദുൽ ഹുദ മഹല്ല് കമ്മറ്റിയും കാരുണ്യ മുസ്ലിം റിലീഫ് കമ്മിറ്റിയും സംയുക്തമായി ബദർ അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് അബ്ദുൽ ജബ്ബാർ ദാരിമി ഉദ്ഘാടനം ചെയ്തു.
തൻസീർ ദാരിമി ബദർ അനുസ്മരണ പ്രഭാഷണം നടത്തി. ചെയർമാൻ കെ.സി. മജീദ് അധ്യക്ഷത വഹിച്ചു.
മഹല്ല് പ്രസിഡണ്ട് പി. ഇമ്പിച്ചി മമ്മു, സെക്രട്ടറി ഖാലിദ് എടവന, കാരുണ്യ ജന: സെക്രട്ടറി വി.എം.അഷറഫ്, പ്രസിഡണ്ട് എം.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. കെ. ടി. അസ്സൻ, ഇ. ടി. ഹമീദ്, കെ.ഇ.കെ. ഫൈസൽ, വി. പി. നസീർ, പി. സിറാജ്, ടി. സൂപ്പി, നൗഷാദ് കിളിയായി, ഷാഹിൽ ടി. ആബിദ് കെ. എം. വി. പി. ഷമീർഎന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്യം നൽകി.