headerlogo
cultural

മന്ദങ്കാവിൽ ഈദ് സൗഹൃദ പെരുന്നാൾ സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു

 മന്ദങ്കാവിൽ ഈദ് സൗഹൃദ പെരുന്നാൾ സംഘടിപ്പിച്ചു
avatar image

NDR News

04 May 2022 03:26 PM

നടുവണ്ണൂർ: മന്ദങ്കാവ് ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ പെരുന്നാൾ സംഘടിപ്പിച്ചു. പെരുന്നാൾ ദിനത്തിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

       ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് യു. കെ. ഇസ്മായിൽ അധ്യക്ഷനായ ചടങ്ങിൽ നടുവണ്ണൂർ ടൗൺ ജുമാ മസ്ജിദ് ഇമാം എൻ. കെ. എം. സകരിയ്യ ഈദ് സന്ദേശം നൽകി. കെ. എം. ജമാൽ സ്വാഗതം പറഞ്ഞു.

       ചടങ്ങിൽ എം. കെ. ജലീൽ, സുധീഷ് ചെറുവത്ത്, ധന്യ സതീശൻ, പുതുക്കോട്ട് കണ്ടി മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി. കെ. നജീബ്, ഇ. ശ്രീധരൻ, വിനോദ് പാലയാട്ട്, ഇബ്രാഹിം കുട്ടി നല്ലൂർ, കെ. വി. കോയ, റനീഷ് എന്നിവർ സംസാരിച്ചു.

NDR News
04 May 2022 03:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents