കുന്നരംവെള്ളി മദ്രസ്സഹാളിൽ ഹാജിമാർക്ക് യാത്രയയപ്പ് നൽകി
മഹല്ല് പ്രസിഡണ്ട് കെ. എം. സൂപ്പിമാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന കുന്നരംവെള്ളി മഹല്ലിലെയും, ശാഖാമഹല്ലിലെയും ഹാജിമാർക്ക് കുന്നരംവെള്ളി മദ്രസ്സഹാളിൽ വെച്ച് യാത്രയയപ്പ് നൽകി മഹല്ല് പ്രസിഡണ്ട് കെ. എം. സൂപ്പിമാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി. പി. കുഞ്ഞമ്മത്കുട്ടി അദ്ധ്യക്ഷതവഹിച്ചു.
സിറാജുദ്ദീൻ അശ്അരി മുഖ്യപ്രഭാഷണം നടത്തി, ഇബ്രാഹിം ബാഖവി, അഷറഫ് പുതിയപ്പുറം, കേളോത്ത് ബഷീർ, പുനത്തിൽ ഇബ്രാഹിം, വി. പി. പക്കു,വി. കെ. ഇസ്മയിൽ, പി. ടി.യൂസഫ് ലത്വിഫി, മുഹമ്മദ് മാനസം, പി. പി. ജബ്ബാർ, റഹ് മാൻ ഷാമിൽ, പി. പി. കുഞ്ഞിമൊയ്തി, എം. വി. കുഞ്ഞിമൊയ്തി മുസ്ല്യാർ എന്നിവർ സംസാരിച്ചു.