എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: നടുവണ്ണൂർ ടൗൺ റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോട് അനുബന്ധിച്ച് എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ഗ്രീൻ പരെയ്സോ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എം. സതീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ടി. സി. സുരേന്ദ്രൻ മാസ്റ്റർ, കെ. രാജീവൻ, എൻ. ഷിബിഷ്, ഷൈജ പനോള്കണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ഇ. സുരേഷ് ബാബു സ്വാഗതവും, വൈസ് പ്രസിഡന്റ് ഷാജു നെരോത്ത് നന്ദിയും പറഞ്ഞു.
എം സതീഷ് കുമാർ (പ്രസിഡണ്ട്), ബാബു ചേത്തക്കോട്ട്, ഷൈജ പനോള് കണ്ടി (വൈസ് പ്രസിഡൻ്റുമാർ), ഇ. സുരേഷ് ബാബു (സെക്രട്ടറി), സുധീർ കുമാർ എം ജി, ലീല ഭഗവതി കണ്ടി (ജോ. സെക്രട്ടറിമാർ), ഷാജു നെരോത്ത് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.