കൊയിലാണ്ടിയിൽ മൺസൂൺ ഷോ എക്സിബിഷൻ ഓഫ് പെയിൻ്റിംഗ്സിന് ഇന്ന് തുടക്കമാവും
വൈകീട്ട് 4:30 ന് കല്ലറ്റ നാരായൺ ഉദ്ഘാടനം ചെയ്യും
കൊയിലാണ്ടി: മൺസൂൺ ഷോ എക്സിബിഷൻ ഓഫ് പെയിൻ്റിംഗ്സിന് ഇന്ന് തുടക്കമാവും. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ശ്രദ്ധ ആർട്ട് ഗാലറിയിൽ ജൂൺ 29 ബുധൻ വൈകീട്ട് 4:30 ന് കല്ലറ്റ നാരായൺ ഉദ്ഘാടനം ചെയ്യും.
സുരേഷ് കൂത്തുപറമ്പ്, സി. കെ. കുമാരൻ, കെ. സി. രാജീവൻ, റെജിന കെ. എ, ദിനേശ് നക്ഷത്ര, രാജീവ് ചാം, അനുപമ അവിട്ടം, ഷാജി കാവിൽ, ബിജു സെൻ, ശീകുമാർ മാവൂർ, ദിലീഷ് തിരുമംഗലത്ത്, ഡോ: രഞ്ജിത്ത് ലാൽ, ശിവാസ് നടേരി, സുലൈഖ എം. പി, ബബീഷ്, ജസി മനോജ്, ഹാറൂൺ അൽ ഉസ്മാൻ, സുരേഷ്ഉണ്ണീ ശിവാനന്ദൻ കെ. കെ, സായ് പ്രസാദ് ചിത്രകൂടം എന്നീ ചിത്രകാരൻമാരുടെ ചിത്രങ്ങൾ ഷോയിൽ പ്രദർശിപ്പിക്കും.
മൺസൂൺ ഷോ എക്സിബിഷൻ ഓഫ് പെയിൻ്റിംഗ്സ് ജൂലൈ 10 ന് സമാപിക്കും. പ്രശസ്ത ചിത്രകാരൻ സായ് പ്രസാദ് ചിത്രകൂടം ക്യൂറേറ്റു ചെയ്യും.

