തറമ്മലങ്ങാടിയിൽ മർഹും പി. എം. അവറാൻ ഹാജി അനുസ്മരണവും ഉന്നത വിജയികൾക്ക് അനുമോദനവും
ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ തറമ്മൽ അബ്ദുൽ സലാമിനെ ആദരിച്ചു

അരിക്കുളം: ശിഹാബ് തങ്ങൾ റീലിഫ് സെൽ കാരയാട് തറമ്മൽ അങ്ങാടിയിൽ എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ തറമ്മൽ അബ്ദുൽ സലാമിന് ആദരമർപ്പിക്കുകയും മർഹും പി. എം. അവറാൻ ഹാജി അനുസ്മരണ സമ്മേളനവും നടത്തി.
പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ടി. കെ. എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. സിറാജുദ്ധിൻ തറമ്മൽ അദ്ധ്വക്ഷത വഹിച്ചു. അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ. കെ. അഹമ്മദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.
വി. വി. എം. ബഷീർ, അമ്മത് പൊയിലങ്ങൽ, ടി. മുത്തു കൃഷ്ണൻ, എൻ. പി. കുഞ്ഞിമൊയ്തീൻ മാസ്റ്റർ, കെ. എം. അബ്ദുൽ സലാം, ശുഹൈബ് എം. പി. എന്നിവർ സംസാരിച്ചു. എൻ. കെ. അഷ്റഫ് സ്വാഗതവും കാസീം ഇ. കെ. നന്ദിയും പറഞ്ഞു