നൊച്ചാട് ഫിനിക്സ് സംഘം ബഷീർ ദിനം ആചരിച്ചു
പ്രശസ്ത കവി ശങ്കർ നൊച്ചാട് പരിപാടി ഉദ്ഘാടനം ചെയ്തു

നൊച്ചാട്: നൊച്ചാട് ഫിനിക്സ് സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം നടത്തി. പ്രശസ്ത കവി ശങ്കർ നൊച്ചാട് പരിപാടി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് പി. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഇ. എം. രനീഷ് സ്വാഗതം പറഞ്ഞു. ദിലിപ് കണ്ടോത്ത് ആശംസകൾ അർപ്പിച്ചു. യൂസഫ് എൻ. കെ. നന്ദി പറഞ്ഞു.
ബഷീർ കൃതികളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ അഷിക ദേവ് വി. പി, ധനഞ്ജയ് പി. കെ, അവന്തിക കെ. കെ, ദേവാഞ്ജന എൻ. എസ്. എന്നിവർ വിജയികളായി.