ശാന്തൻ മുണ്ടോത്തിന് മാതൃഭൂമി സ്റ്റഡി സർക്കിളിൻ്റെ സ്നേഹാദരം
ചടങ്ങിൽ സുജിത്ത് കറ്റോടിനെ ആദരിച്ചു
ഉള്ളിയേരി: 'അലകടൽ' എന്ന പുതിയ സിനിമയിൽ ഗാനമാലപിച്ച ശാന്തൻ മുണ്ടോത്തിനും, ഏഴോളം മലയാള ചലച്ചിത്രങ്ങൾക്ക് ഗാനമെഴുതിയ സുജിത്ത് കറ്റോടിനും മാതൃഭൂമി സ്റ്റഡി സർക്കിൾ ഉള്ളിയേരി പെൻഷൻ ഭവനിൽ വെച്ച് സ്നേഹാദരം നൽകി.
പപ്പൻ കന്നാട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു ആലങ്കോട് ഉപഹാരങ്ങൾ നൽകി. മോഹനൻ കോട്ടൂർ ആദരഭാഷണം നടത്തി.
മനോജ്‌കുമാർ കെ. വി, രാധാകൃഷ്ണൻ ഉള്ളൂർ, കെ. പി. ഗുരുക്കൾ കൂനഞ്ചേരി, വിജയൻ ആവള, അനീഷ് ഉള്ളിയേരി, കെ. കെ. ധനേഷ്‌കുമാർ, മൂസ്സക്കോയ കണയങ്കോട്, അരവിന്ദാക്ഷൻ, മനോജ്‌കുമാർ ഉള്ളിയേരി, സുരേഷ് കുട്ടോത്ത്, സന്തോഷ് ഉള്ളിയേരി എന്നിവർ ആശംസകളർപ്പിച്ചു.
ശശികുമാർ തുരുത്യാട് സ്വാഗതവും ഗീത സി. നന്ദിയും പറഞ്ഞു.

