നടുവത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം നടത്തി
മുൻ പ്രധാനാധ്യാപകൻ കെ. രാമദാസ് സംഗമം ഉദ്ഘാടനം ചെയ്തു

നടുവത്തൂർ: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ 93 ബാച്ച് (സ്നേഹ മർമ്മരം ഗ്രൂപ്പ് ) പ്രതിഭാ സംഗമം സംഘടിപ്പിച്ചു. മുൻ പ്രധാനാധ്യാപകൻ കെ. രാമദാസ് സംഗമം ഉദ്ഘാടനം ചെയ്തു.
മെയ്ക്ക് ഇൻ ഇന്ത്യ പ്രോജക്ടിൽ ഉൾപ്പെടുത്തി കളർ ഡ്രോപ്ളർ അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ തദ്ദേശീയമായി വികസിപ്പിച്ച സഹപാഠി ഡോ: ജയരാജ് യു. കിടാവിനെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളേയും ചടങ്ങിൽ ആദരിച്ചു. എം. ഗിരീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് നുസ്റത്ത് സ്വാഗതം പറഞ്ഞു.
രാമചന്ദ്രൻ നീലാംബരി, ഇ. വിശ്വനാഥൻ, രാജൻ നടുവത്തൂർ, എടത്തിൽ രവി, ഒ.കെ.സുരേഷ്, നിഷ പി.കെ, ബിന്ദു.പി.എം, സുബീഷ് അരിക്കുളം, സാദിഖ് എന്നിവർ സംസാരിച്ചു. പി. എം. സുധീഷ് കുമാർ, അജിത, റിയാസ് കനോത്ത്, ജിതേഷ്, രാജേഷ് നടമ്മൽ, കെ. എം. സുധീഷ്, ശ്രീജിത്ത് കെ, ജയ്സൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.