പള്ളികൾ സമാധാന കേന്ദ്രങ്ങൾ : പാണക്കാട് ശമീറലി ശിഹാബ് തങ്ങൾ
വർഗീയതയെയും തീവ്രവാദത്തെയും ചെറുത്ത് തോൽപ്പിക്കണം

നടുവണ്ണൂർ:മസ്ജിദുകൾ സമാധാനത്തിന്റെ കേന്ദ്രങ്ങളാണെന്ന് പാണക്കാട് ശമീറലി ശിഹാബ് തങ്ങൾ. നടുവണ്ണൂർ കനാൽ ഭാഗത്ത് പണി ത വാദിഹുദ മസ്ജിദും മരുതിയാട്ട് അബ്ദു സ്മാരക ലൈബ്രറിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയെയും തീവ്രവാദത്തെയും ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോയക്കുട്ടി ഹാജി അധ്യക്ഷനായി.
ദാവൂദ് മാഹിരി ഖിറാഅത്ത് നടത്തി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാ മോദരൻ, പി.എം കോയ മുസ്ലിയാർ, ജഅഫർ ബാഖവി, മുജീബ് റഹ്മാൻ മരുതിയാട്ട്,മുഹമ്മദലി ദാരിമി, സി.എച്ച് മൂസക്കു ട്ടി ഹാജി, എം.കെ, ഫരീദ്, വി.പി.അബ്ദു റഹിമാൻ, എ.പി ഷാജി, എൻ. ശിബീഷ്, ഒ.എം കൃഷ്ണ കുമാർ, , റഊഫ് ചെട്ട്യാം വീട്ടിൽ, ജലീൽ ദാരിമി, ഷാഹുൽ ഹമീദ് നടുവണ്ണൂർ, ടി. ഇബ്രാഹിം കുട്ടി, പി.കെ ഇബ്രാഹിം, അഡ്വ. ഉമ്മർ മണാട്ടേരി, പി. ലത്തീഫ് എന്നിവർ സംസാരിച്ചു.
മത പ്രഭാഷണ സദസ്സ് മുദരിസ് അബ്ദുസ്സലാം അസ് ലമി ഉദ്ഘാടനം ചെയ്തു. ഹമീദ് നടുവിലക്കണ്ടി അധ്യക്ഷനായി. മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തി. അൽ അമീൻ ഹൈത്തമി,ടി.കെ ഹസൻ ഹാജി, ഇബ്രാഹിം ദാവൂദ്, അലി റഫീഖ് ദാരിമി, സിറാജു ദ്ദീൻ അശ്അരി, സുബൈർ ദാരിമി, ഇഖ്ബാൽ യമാനി, എൻ.കെ ബഷീർ, ഇ.കെ സഹീർ, സിറാജ് നടുവണ്ണൂർ സംസാരിച്ചു.