ഇവാൻ ചികിത്സ സഹായ ഫണ്ട് കൈമാറി
കൂടലോട്ട് ഇവാൻ ചികിത്സ കമ്മിറ്റി സ്വരൂപിച്ച 4,13,531രൂപയാണ് കൈമാറിയത്

ചങ്ങരോത്ത്: എസ്.എം. എ എന്ന ജനിതക രോഗം ബാധിച്ച കല്ലുള്ളതിൽ മുഹമ്മദ് ഇവാൻ ചികിത്സ സഹായ നിധിയിലേക്ക് കൂടലോട്ട് ഇവാൻ ചികിത്സ കമ്മിറ്റി സ്വരൂപിച്ച 4,13,531രൂപ കൈമാറി. വാലിക്കണ്ടത്തിൽ ഇബ്രാഹിമിന്റെ വീട്ടിൽ വെച്ച് ചേർന്ന യോഗത്തിൽ പൗരപ്രമുഖരുടെ സാന്നിധ്യത്തിൽ ഇവാൻ ചികിത്സ കമ്മിറ്റി കൺവീനർ സിദീഖ് തങ്ങൾ പാലേരി ഫണ്ട് ഏറ്റുവാങ്ങി.
എസ്. പി. കുഞ്ഞമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി. എച്ച്. ഇബ്രാഹിം കുട്ടി, പലയാട്ട് ബഷീർ, ശിഹാബ് കന്നാട്ടി, അജ്മൽ കെ. എം, ഷംസുദീൻ ടി, അബ്ദുള്ള യു. പി, താച്ചറോത്ത് കുഞ്ഞബ്ദുള്ള, നൗഫൽ കെ, മുനീർ സി. പി. എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടലോട്ടുകാരുടെ നന്മ മനസ്സിനെ മാതൃകയാക്കണമെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ ആപ്പറ്റ മൂസ്സ അധ്യക്ഷനായി. ഫരീദുദ്ധീൻ ബാഖവി പ്രാർത്ഥന നടത്തി. ശിഹാബ് കെ. കെ. സ്വാഗതവും റിയാസ് കെ. കെ. നന്ദിയും പറഞ്ഞു