ഈദ് മെഹന്ദി മത്സര വിജയികൾക്കുള്ള സമ്മാന ദാനം നടത്തി
കൊയിലാണ്ടികൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി വനിതാ വിംഗ് ആണ് പരിപാടി സംഘടിപ്പിച്ചത്

കൊയിലാണ്ടി: കൊയിലാണ്ടികൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി വനിതാ വിംഗ് ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "മൈലാഞ്ചി മൊഞ്ച്" ഈദ് മെഹന്ദി മത്സര വിജയികൾക്കുള്ള സമ്മാനദാന പരിപാടി കൊയിലാണ്ടി ഗാലക്സി ഇന്റീരിയേഴ്സിൽ വെച്ച് നടന്നു. ഒന്നാം സമ്മാനം നേടിയ ഫാത്തിമ ബുർഹാന, കുവൈറ്റ് ചാപ്റ്റർ ചെയർമാൻ ഷാഫി കൊല്ലത്തിൽ നിന്നും, രണ്ടാം സമ്മാനം നേടിയ സമീറ മുജീബ് റഹ് മാൻ, സഹീർ ഗാലക്സിയിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
മൂന്നാം സമ്മാനം നേടിയ നസ്‌ലി മുസ്തഫക്ക് വേണ്ടി നജീറ സജീർ, വനിതാ വിംഗ് അംഗം ബുഷ്‌റ ജസീറിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി. ചടങ്ങിൽ ആയിഷ ജാസ്മിൻ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ. അസീസ് അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി കൂട്ടം വിവിധ ചാപ്റ്റർ പ്രവർത്തകരായ ഷാഫി കൊല്ലം, ഷഹീർ ഗാലക്സി, തൻസീൽ എം. വി. മാടാക്കര, സി. പി. എ. മുജീബ് റഹ്‌മാൻ (മുജു കാരയാട്) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അയിഷു മുഹമ്മദലി നന്ദി പറഞ്ഞു. ചടങ്ങിൽ വിവിധ ചാപ്റ്റർ അംഗങ്ങളും വനിതാ വിംഗ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.