അംഗൻവാടി വഴി മുട്ടയും പാലും; പദ്ധതി നാളെ മുതൽ പ്രാബല്യത്തിൽ
പോഷകബാല്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെനു പരിഷ്‌കരിച്ചത്

കോഴിക്കോട്: അംഗൻവാടി - പ്രീ സ്കൂൾ കുരുന്നുകൾക്ക് സർക്കാരിൻ്റെ സ്നേഹസ്പർശം. കുട്ടികൾക്ക് നാളെ മുതൽ മുട്ടയും പാലും വിതരണം ചെയ്യും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയുമാണ് വിതരണം ചെയ്യുക. സംസ്ഥാനത്തെ നാല് ലക്ഷം അങ്കണവാടി–പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. പോഷകബാല്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെനു പരിഷ്‌കരിച്ചത്.
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ 33,115 അങ്കണവാടിയിലും പദ്ധതി നടപ്പാക്കും. പദ്ധതിക്കായി 61.5 കോടി രൂപ വകയിരുത്തിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച പകല്‍ 12ന് ഡിപിഐ ജവഹര്‍ സഹകരണ ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
മില്‍മ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ വഴിയാവും പദ്ധതിക്ക് ആവശ്യമായ പാല്‍ അങ്കണവാടികളില്‍ നേരിട്ട് എത്തിക്കുന്നത്. മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അങ്കണവാടിയില്‍ മില്‍മയുടെ യുഎച്ച്ടി പാലും എത്തിക്കും. മുട്ട കുടുംബശ്രീ പൗള്‍ട്രി ഫാമുകളില്‍ നിന്നോ പ്രാദേശികമായോ വാങ്ങാനുമാണ് ഉദ്ദേശ്യം.