ചാലിക്കരയിൽ ചിത്രകാരന്മാരുടെ സംഗമം സംഘടിപ്പിച്ചു
പേരാമ്പ്ര മേഖലയിലെ ചിത്രകാരൻമാരുടെ സംഗമം
ചാലിക്കര: ഡിവൈഎഫ്ഐ മായഞ്ചേരി പൊയിൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ തിരുവോണ നാളിൽ നടത്തുന്ന മതേതര ഗ്രാമോത്സവ ത്തോടനുബന്ധിച്ച് ചാലിക്കരയിൽ ചിത്രകാരൻമാരുടെ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ പേരാമ്പ്രയിലെയും ചാലിക്കരയിലെയും പ്രമുഖ ചിത്രകാരന്മാർ പങ്കെടുത്തു . പ്രമുഖ ചിത്രകാരനും അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ കണ്ണദാസ് ജി.എസ്സ് അദ്ധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി അമർഷാഹി, എം.എം ജിജേഷ് ,സി.കെ രൂപേഷ് ,എൻ പി ഷിജു എന്നിവർ പരിപാടിക്ക് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.

