ഭണ്ഡാരത്തിലെ പണം പാവങ്ങൾക്ക്; വ്യത്യസ്തമായി നരയംകുളം ശ്രീ അയ്യപ്പക്ഷേത്രം
ഭണ്ഡാരത്തിന്റെ ഉദ്ഘാടനം പാറക്കില്ലത്ത് വാമനൻ നമ്പൂതിരി നിർവ്വഹിച്ചു

പേരാമ്പ്ര: ക്ഷേത്ര ഭണ്ഡാരങ്ങളിലെ പണം ക്ഷേത്ര ആവശ്യങ്ങൾക്കാണ് ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി പാവങ്ങൾക്ക് സഹായമാവാൻ ഒരുങ്ങുകയാണ് നരയംകുളം ശ്രീ അയ്യപ്പക്ഷേത്രം. ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഭണ്ഡാരത്തിൽ നിന്ന് ലഭിക്കുന്ന പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കുമെന്നാണ് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചത്.
പുതിയ ഭണ്ഡാരത്തിന്റെ ഉദ്ഘാടനം പാറക്കില്ലത്ത് വാമനൻ നമ്പൂതിരി നിർവ്വഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് ആർ. ബി. രാജേഷ് അധ്യക്ഷത വഹിച്ചു. സി. എം. ബാബു, പ്രശാന്ത് നരയംകുളം, ഏ. കെ. കണാരൻ, പി. സി. നാരായണൻ, എം. കെ കുഞ്ഞിചെക്കിണി എന്നിവർ സംസാരിച്ചു.