നരയംകുളം ലത്തീഫ ജുമുഅ മസ്ജിദിൽ മാസാന്ത ആത്മീയ മജ്‌ലിസ്
ത്വാഹാ തങ്ങൾ ദാരിമി ഉദ്ഘാടനം ചെയ്തു

കോട്ടൂർ: നരയംകുളം ലത്തീഫ ജുമുഅ മസ്ജിദിൽ മാസാന്ത ആത്മീയ മജ്‌ലിസ് സംഘടിപ്പിച്ചു. ത്വാഹാ തങ്ങൾ ദാരിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലത്തീഫ ജുമുഅ മസ്ജിദ് വൈസ് പ്രസിഡൻ്റ് പി. സി. മൂസ്സ അധ്യക്ഷനായി. മൻസൂർ സഖാഫി തിരുവോട് ഉദ്ബോധന പ്രഭാഷണം നടത്തി.
ലത്തീഫ ജുമുഅ മസ്ജിദ് സെക്രട്ടറി സി. എം. ഇബ്രാഹിം സ്വാഗതം ചടങ്ങിൽ പി. ഇമ്പിച്ചി മമ്മുവിനെ ആദരിച്ചു. മുഹമ്മദ് റഈസ് ബാഖവി അൻവർ സഖാഫി, സാദത്ത് അലി, സാജിർ ഫാളിലി, അബ്ദുറഹിമാൻ മുസ്ലിയാർ, സിദ്ദീഖ് സൈനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.