ചക്കിട്ടപാറ ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണചന്ത പ്രവർത്തനമാരംഭിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിർവഹിച്ചു

ചക്കിട്ടപാറ: ഓണക്കാലത്തെ പൊതുവിപണിയിലെ വിലക്കയറ്റം തടഞ്ഞു നിർത്തുന്നതിനായി സംസ്ഥാന സർക്കാർ കൺസ്യൂമർഫെഡ് മുഖേന 13 ഇനം നിത്യേപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ചക്കിട്ടപാറ ത്രിവേണി സൂപ്പർ മാർക്കറ്റിൽ ആരംഭിച്ച ഓണചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മാനേജർ അഭിലാഷ് പി. എം. അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് കെ. കെ. സ്വാഗതവും ശ്രീനാഥ് കെ.എം നന്ദിയും പറഞ്ഞു.
ഓണ ചന്തയിൽ 30% മുതൽ 100% വരെ വിലക്കുറവിൽ സബ്സിഡി ഇനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങൾ 10% മുതൽ 40% വരെ വിലക്കുറവിലും ലഭിക്കും. കൂടാതെ 356 രൂപ വിലയുള്ള മിൽമയുടെ സ്പെഷ്യൽ കിറ്റ് 297 രൂപയ്ക്ക് ലഭിക്കും. പൊതു മാർക്കറ്റിൽ 330 രൂപ വിലയുള്ള മുളക് 75 രൂപക്കും 40 രൂപ വിലയുള്ള കുറുവ അരി 25 രൂപക്കും ലഭിക്കും. പഞ്ചസാര -25, പച്ചരി - 24, വെളിച്ചെണ്ണ -92, ചെറുപയർ 74, വൻ കടല-43, വൻപയർ-45, തുവരപരിപ്പ്-65, ഉഴുന്ന്-66, മല്ലി-79 എന്നിങ്ങനെയാണ് മറ്റുള്ളവയുടെ വിലകൾ. അരി 5 കിലോ, പച്ചരി 2 കിലോ, പഞ്ചസാര - 1 കിലോ മറ്റുള്ളവ 500 ഗ്രാം വീതവുമാണ് ലഭിക്കുക. ഓണചന്ത സെപ്റ്റംബർ 7 വരെ പ്രവർത്തിക്കും.