പേരാമ്പ്ര കരിയർ ഡെവലപ്മെൻ്റ് സെൻ്ററിൽ 'ഒരുമിച്ചോണം' ഓണാഘോഷം സംഘടിപ്പിച്ചു
ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: പേരാമ്പ്ര കരിയർ ഡെവലപ്മെൻ്റ് സെൻ്ററിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി 'ഒരുമിച്ചോണം' പരിപാടി സംഘടിപ്പിച്ചു. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്ത് ഓണ സന്ദേശം നൽകി.
അസിസ്റ്റൻ്റ് എംപ്ലോയ്മെൻ്റ് ഓഫീസർ ദീപക്, മറ്റ് അംഗങ്ങൾ എന്നിവരും കരിയർ ഡെവലപ്മെൻ്റ് സെൻ്ററിലെ പഠിതാക്കൾക്കൊപ്പം ഓണം ആഘോഷിച്ചു. ഉദ്യോഗാർത്ഥികൾ സിഡിസി അങ്കണത്തിൽ അത്തപ്പൂക്കളമൊരുക്കി.
തുടർന്ന് ഓണ സദ്യയും വിവിധ ഓണക്കളികളും കലാ പരിപാടികളും അരങ്ങേറി. ചെയർമാൻ ദിപിൻ, കൺവീനർ ജിഷ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.