പെരവച്ചേരി ഗ്രാമോദയം വായനശാല ഓണാഘോഷ പരിപാടികൾ
ഗ്രാമപഞ്ചായത്ത് അംഗം ടി.പി. മനോഹരൻ ഉദ്ഘാടനം ചെയ്തു
കോട്ടൂർ: കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പെരവച്ചേരിയിൽ പ്രവർത്തിക്കുന്ന ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്തംഗം മനോഹരൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വി.വി. ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷം വഹിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മുൻ ഇന്ത്യൻ വോളി ബോൾ ടീം ക്യാപ്റ്റൻ രേഖ എസ് സമ്മാനങ്ങൾ നൽകി. യുപി ഹൈസ്കൂൾ തലത്തിലെ വിദ്യാർത്ഥികൾക്കും വനിത കൾക്കും വേണ്ടി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
വനിതകൾക്കായി പ്രദർശന കമ്പവലി മത്സരവും സംഘടിപ്പിച്ചു. ഇ.ഗോവിന്ദൻ നമ്പീശൻ ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് പെരവച്ചേരി ഗിരീഷ് എന്നിവർ സംസാരിച്ചു.

