ജനകീയ വായനശാല വെള്ളിയൂരിന്‍റെ പുസ്തകോത്സവം സമാപിച്ചു
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

നൊച്ചാട്: ജനകീയ വായനശാല വെള്ളിയൂർ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകോത്സവവും ഓണാഘോഷ പരിപാടികൾക്കും സമാപനം കുറിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവം കമ്മിറ്റി ചെയർമാൻ എം. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ പത്തോളം പ്രസാധകരുടെ പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും, കവി സമ്മേളനം, ലഹരി വിരുദ്ധ സദസ്സ്, പ്രഭാഷണങ്ങൾ, ബാലവേദിയുടെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ, 450 ആളുകൾ പങ്കെടുത്ത സമൂഹ ഓണസദ്യ, ഗൃഹാങ്കണ പൂക്കള മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി വായനശാല സംഘടിപ്പിച്ചത്.
ടി. പി. രാമകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം. കുഞ്ഞിക്കണ്ണൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ: കെ. ദിനേശൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വത്സല എടവലത്ത്, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിലെയും വെള്ളിയൂർ എ.യു.പി സ്കൂളിലെയും വിദ്യാർത്ഥികൾ, എസ്.പി.സി കേഡറ്റുകൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയ രണ്ടായിരത്തോളം ആളുകൾ പുസ്തകോത്സവത്തിൽ പങ്കാളികളായി.
ഗൃഹങ്കണ പൂക്കള മത്സരത്തിൽ 1,2,3 സ്ഥാനങ്ങൾ നേടിയ ഇന്ദിര പിലാക്കുന്നത്, ഷൈല മനോജ് വരിപിലാക്കൂൽ മിത്തൽ, റീജ കെ. സി. എന്നിവർക്ക് വേദിയിൽ വെച്ച് സമ്മാനം നൽകി. പുസ്തകോത്സവത്തിന് നേതൃത്വം നൽകിയ എം. എം. ഘനശ്യാം, സജിൻ രാജ് എന്നിവർക്ക് വായനശാലയുടെ സ്നേഹോപഹാരം നൽകി.
ചടങ്ങിൽ വായനശാല പ്രസിഡന്റ് എടവന സുരേന്ദ്രൻ, വി. പി. വിജയൻ, കാദർ വെള്ളിയൂർ, എം. കെ. പ്രകാശൻ, കെ. പി. രാജൻ, ടി. എൻ. സത്യൻ, ജയരാജ് എം. സി, വി. പി. രാജീവൻ, എം. എം. ഘനശ്യം, സജിൻ രാജ്, എം. എം. രാജൻ, ജമാലുദ്ദീൻ, വി. പി. രവീന്ദ്രൻ, എസ്. രാജീവ്, പി. ബാബു, രമേശൻ, മരത്തോന ശ്രീധരൻ, വി. എം. രാജീവൻ, സുഭാഷ് വെള്ളിയൂർ, പ്രകാശ് ഒതയോത്ത് ലൈബ്രേറിയൻ സജിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വായനശാല സെക്രട്ടറി എം. കെ. ഫൈസൽ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.