headerlogo
cultural

കാവിൽ നാട്ടുകൂട്ടം ഗാർഹിക കൂട്ടായ്മ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എം. ശശി പരിപാടി ഉദ്ഘാടനം ചെയ്തു

 കാവിൽ നാട്ടുകൂട്ടം ഗാർഹിക കൂട്ടായ്മ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
avatar image

NDR news

09 Sep 2022 09:24 PM

നടുവണ്ണൂർ: നാട്ടുകൂട്ടം ഗാർഹിക കൂട്ടായ്മ കാവിൽ സംഘടിപ്പിച്ച ഓണാഘോഷം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എം. ശശി ഉദ്ഘാടനം ചെയ്തു. ബിജു കാവിൽ അധ്യക്ഷത വഹിച്ചു. 

       രാവിലെ പൂക്കള മത്സരത്തോടെ പരിപാടിക്ക് ആരംഭമായി. തുടർന്ന് കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി. വൈകീട്ട് നടന്ന സാംസ്കാരിക സദസ്സിൽ കളരിപ്പയറ്റ്, യോഗാസനം, നൃത്തനൃത്യങ്ങൾ, ദൃശ്യാവിഷ്‌കാരം, നാടൻ പാട്ട് തുടങ്ങിയവയും ആസ്വാദകരുടെ മനം കവർന്നു.

       ഗ്രാമ പഞ്ചായത്ത് മെമ്പർ രജില പി. പി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം നടത്തി. ചൂട്ട് മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സി. കെ.ബാലകൃഷ്ണൻ, സി. എം. ശശി, എം. സി. കുമാരൻ എന്നിവർ സംസാരിച്ചു.

NDR news
09 Sep 2022 09:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.