headerlogo
cultural

ഓണം ആഘോഷിച്ച് അന്യ സംസ്ഥാന തൊഴിലാളികളും

ഇരുനൂറോളം തൊഴിലാളികൾ പങ്കെടുത്തു

 ഓണം ആഘോഷിച്ച് അന്യ സംസ്ഥാന തൊഴിലാളികളും
avatar image

NDR News

12 Sep 2022 07:40 AM

മലാപ്പറമ്പ്: മലയാളികളുടെ ഓണാഘോഷത്തിന് മറുനാടൻ ചന്തം പകർന്ന് അന്യ സംസ്ഥാന തൊഴിലാളികളുടെ സംഗമം. മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിൽ മൈഗ്രന്റ് ഔട്ട് റീച്ച് സർവീസസ് എസ്. ആർ. സിയാണ് വേറിട്ട സംഗമം ഒരുക്കിയത്. ഇരുനൂറോളം വരുന്ന തൊഴിലാളികൾക്ക് രാവിലത്തെ പ്രാതൽ മുതൽ ഭക്ഷണവും സമ്മാനങ്ങളുമെല്ലാം സംഘാടകർ ഒരുക്കിയിരുന്നു.

       ഉത്തരേന്ത്യൻ ആദിവാസികൾ ക്കിടയിൽ ഏറ്റവും പ്രചാരം നേടിയ കറം ഉത്സവത്തെ പ്രതീകാത്മക മായി ചടങ്ങിൽ അവതരിപ്പിച്ചു. നിബിഢ വനത്തിനുള്ളിൽ മാത്രം കാണുന്ന കറം മരത്തിന്റെ ശാഖകൾ കൊണ്ടു വന്ന് അതിനെ പൂജിച്ച് ആരാധിക്കുകയും അതിന്റെ ഭാഗമായുള്ള പരിപാടികളുമാണ് കറം ഉത്സവം. അത്തരമൊരു ആചാരത്തെ അന്യസംസ്ഥാന തൊഴിലാളികളും പൂജാരികളും വിശ്വാസപൂർവം ആചരിച്ചു.

       കോഴിക്കോട് നഗരത്തിൽ തൊഴിലെടുക്കുന്ന ഇരുനൂറോളം ഉത്തരേന്ത്യൻ തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. അവരുടെ നാടിന്റെ പരമ്പരാഗത ആചാരങ്ങളും ആഘോഷങ്ങളും അരങ്ങിലെത്തിച്ചു.

 

 

NDR News
12 Sep 2022 07:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents