headerlogo
cultural

പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 26 മുതൽ

ഒക്ടോബർ 5 വരെ വിവിധ പരിപാടികൾ

 പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 26 മുതൽ
avatar image

NDR News

15 Sep 2022 05:47 AM

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 26 മുതൽ ഒക്ടോബർ അഞ്ച് വരെ നടക്കും. 26-ന് രാവിലെ ഒമ്പതിന് വിയ്യൂർ വീക്ഷണം കലാവേദിയുടെ സംഗീതാരാധന.  വൈകിട്ട്‌ 6.30ന്‌ കൊറ്റൻ കുളങ്ങര നൂപുര നൃത്തവിദ്യാലയത്തിന്റെ നൃത്തസന്ധ്യ. 27-ന് രാവിലെ വടകര സപ്തസ്വരയുടെ ഭക്തി കീർത്തനങ്ങൾ, വൈകിട്ട്‌ പുത്തൂർ നൃത്തകലാ വിദ്യാലയത്തിന്റെ നൃത്താർച്ചന. 28ന് വൈകിട്ട് ബാലുശേരി മയൂഖ അക്കാദമി ഓഫ് ഡാൻസിന്റെ നൃത്താർച്ചന.

       29-ന് രാവിലെ ഫ്രണ്ട്സ് വോയ്സ് പയ്യോളിയുടെ കരോക്കെ ഭക്തി ഗാനമേള. വൈകിട്ട്‌ യോജന ബൈജുവിന്റെ ഭരതനാട്യം, ആര്യകൃഷ്ണ മേലേടത്തിന്റെ സംഗീത ശില്പം, ഉള്ള്യേരി ആവണി തിരുവാതിര സംഘത്തിന്റെ തിരുവാതിരക്കളി. 

        30-ന് രാവിലെ അർജുൻ ആചാരിയുടെ വീണക്കച്ചേരി, സി സുകുമാരന്റെ ആധ്യാത്മിക പ്രഭാഷണം, വൈകിട്ട്‌ കലാമണ്ഡലം സ്വപ്ന സജിത്തിന്റെ നൃത്തസന്ധ്യ, കൊല്ലം ശിവശക്തി കലാപഠന കേന്ദ്രത്തിന്റെ നൃത്താർച്ചന. ഒക്ടോബർ ഒന്നിന് ഷബീർദാസ് നേതൃത്വംനൽകുന്ന ഭക്തി ഗാനസുധ, പെരുവട്ടൂർ ഉജ്ജയനി കലാക്ഷേത്രം ആൻഡ്‌ ഫോക്‌ലോർ സെന്ററിന്റെ നൃത്താർച്ചന. രണ്ടിന് രാവിലെ ടി വിശ്വജിത്തിന്റെ സംഗീത കച്ചേരി, വൈകിട്ട്‌ പിഷാരികാവ് കലാക്ഷേത്രത്തിന്റെ നൃത്തശിൽപ്പം. 

         മൂന്നിന് രാവിലെ എ വി ശശികുമാറിന്റെ സംഗീതാർച്ചന, വൈകിട്ട്‌ ഗ്രന്ഥംവെപ്പ്‌‌, കൂത്താളി തിളക്കം നൃത്ത സംഗീത വിദ്യാലയത്തിന്റെ നൃത്താർച്ചന നാലിന് മഹാനവമി ദിനത്തിൽ രാവിലെ തിരുവങ്ങൂർ പാർഥസാരഥി ഭജൻ മണ്ഡലിയുടെ ഭക്തി ഗാനാമൃതം, വൈകിട്ട്‌ കൊയിലാണ്ടി എയ്ഞ്ചൽ കലാകേന്ദ്രത്തിന്റെ നൃത്ത സന്ധ്യ. അഞ്ചിന് വിജയദശമി. രാവിലെ കോഴിക്കോട് അമൃത് നാഥിന്റെ നാഗസ്വര കച്ചേരി, ഗ്രന്ഥമെടുപ്പ്, അരിയിലെഴുത്ത്,  സംഗീത കച്ചേരി എന്നിവയുണ്ടാകും.

 

 

 

NDR News
15 Sep 2022 05:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents