headerlogo
cultural

പൊയിൽക്കാവ് ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം 26 മുതൽ

നവരാത്രി ആഘോഷം റിട്ട. ജഡ്ജ് എ എ വിജയൻ ഉദ്ഘാടനംചെയ്യും

 പൊയിൽക്കാവ് ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം 26 മുതൽ
avatar image

NDR News

22 Sep 2022 08:54 AM

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീദുർഗാദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം 26 മുതൽ ഒക്ടോബർ അഞ്ചുവരെ നടക്കും. 6. 30ന് നവരാത്രി ആഘോഷം റിട്ട. ജഡ്ജ് എ എ വിജയൻ ഉദ്ഘാടനംചെയ്യും. കൊമ്പ് വാദ്യ കലാകാരൻ കാഞ്ഞിലശ്ശേരി അച്യുതൻ നായരെ ആദരിക്കും.

          27ന് രാവിലെ എട്ടിന് സുനിൽ തിരുവങ്ങൂരിന്റെ സംഗീതക്കച്ചേരി, വൈകിട്ട് ആറരക്ക് ബിന്ദു രവീന്ദ്രനും സംഘവും ഒരുക്കുന്ന നൃത്തം, 28ന് ഈറോഡ് രാജന്റെ പ്രഭാഷണം, തായമ്പക അരങ്ങേറ്റം, 29ന് കലാദർപ്പണ പൊയിൽ ക്കാവിന്റെ നൃത്തപരിപാടി, 30ന് രാവിലെ മുചുകുന്ന് പത്മനാഭന്റെ ഓട്ടൻതുള്ളൽ, വൈകിട്ട് മെഗാ തിരുവാതിര, ഒക്ടോബർ ഒന്നിന് രാവിലെ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പുല്ലാംകുഴൽ കച്ചേരി, വൈകിട്ട് പാറക്കൽ നാട്യാഞ്ജലിയുടെ കലാപരിപാടി, രണ്ടിന് നൂപുരം പൊയിൽക്കാവിന്റെ കലാപരിപാടി, എന്നിവ നടക്കും.

       മൂന്നിന് ഗ്രന്ഥംവയ്പ്പ് തുടർന്ന് റിഥം ഓർക്കസ്ട്രയുടെ ഭക്തി ഗാനമേള, നാലിന് നവമി ദിനത്തിൽ രാവിലെ വർണം കലോപൊയിൽ ഒരുക്കുന്ന ഭക്തി ഗാനമേള, വൈകിട്ട് സെവൻ നോട്ട്സിന്റെ ഭക്തി ഗാനമേള, അഞ്ചിന് ദശമി ദിനത്തിൽ ക്ഷേത്രച്ചടങ്ങുകൾക്ക് ശേഷം ഗ്രന്ഥം എടുപ്പ്, വിദ്യാരംഭം എന്നിവയും ഉണ്ടാകും.

NDR News
22 Sep 2022 08:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents