അരിക്കുളം പഞ്ചായത്ത് ഇത്തിഹാദ് സംഗമം നടത്തി
മഹല്ല് ജമാഅത്തുകൾ അതീവ ജാഗ്രത പുലർത്തണം
അരിക്കുളം: മഹല്ല് ജമാഅത്തുകൾ വർത്തമാന കാലത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് അരിക്കുളം പഞ്ചായത്ത് എസ്. എം. എഫ് ജംഇയ്യത്തുൽ ഖുതബ മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി അരി ക്കുളം സുബുലുസ്സലാം മദ്രസ്സയിൽ സംഘടിപ്പിച്ച "ഇത്തിഹാദ്" ഉലമ ഉമറാ സംഗമം അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ ധൂർത്തിനും, പൊങ്ങച്ചത്തിനും, അധാർമ്മികത യ്ക്കു മെതിരെ പള്ളി മിഹ്റാബുകളിൽ വെച്ച് ഉദ്ബോധനവും ബോധവത്കരണ ക്ലാസ്സുകളും, കുടുബ സംഗമങ്ങളും നടത്താൻ യോഗം തീരുമാനിച്ചു. ഇത്തിഹാദ് സംഗമം ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി പി. എം. കോയ മുസ് ല്യാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് എസ്. എം. എഫ് പ്രസിഡണ്ട് ഇ. കെ. അഹമദ് മൗലവി അദ്ധ്യക്ഷനായി. സയ്യിദ് അജ്മൽ മശ്ഹൂർ തങ്ങൾ പ്രാർഥന നടത്തി. സംസ്ഥാന വകഫ് ബോർഡ് ട്രൈനൽ സാജിഹ് സമീർ അസ്ഹരി ക്ലാസ്സ് അവതരിപ്പിച്ചു. എസ്. എം. എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എസ്. എം. അബ്ദുസ്സലാം സ്വാഗതവും ട്രഷറർ കെ. എം. അഹമദ്ഹാജി നന്ദിയും പറഞ്ഞു.

