സ്കൂൾ സമയമാറ്റ നിർദ്ദേശം തള്ളിക്കളയണം: എസ് എം.എഫ്. നടുവണ്ണൂർ
കുട്ടികൾക്കും അധ്യാപകർക്കും പ്രയാസമുണ്ടാക്കും

നടുവണ്ണൂർ: മദ്റസ പഠനത്ത സാരമായി ബാധിക്കുന്നതും വിദ്യാർഥികളിലും അധ്യാപകരിലും പ്രയാസങ്ങൾ സൃഷ്ടിക്കുന്നതുമായ സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട ഖാദർ കമീഷൻ ശിപാർശ സർക്കാർ തള്ളിക്കളയണ മെന്ന് നടുവണ്ണൂർ പഞ്ചായത്ത് എസ്.എം.എഫ്, എസ്.കെ.ജെ. ക്യു ഇത്തിഹാദ് ഉലമ ഉമറാ സംഗമം അഭിപ്രായപ്പെട്ടു.
സമസ്ത ജില്ല സെക്രട്ടറി പി.എം. കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മയൂര തറുവൈക്കുട്ടി ഹാജി അധ്യക്ഷനായി. എം.കെ. പരീത്, ജഅഫർ ബാഖവി, അബ്ദുസ്സലാം ബാഖവി, ടി. ഇബ്രാഹിം കുട്ടി, റ ഷീദ് പിലാച്ചേരി, വി.കെ. ഇസ്മാ ഈൽ അഷ്റഫ് എം.കെ. കോയ ദാരിമി, ജലീൽ ദാരിമി, ബഷീർ കുന്നുമ്മൽ, സിറാജുദ്ദീൻ അശ്അരി, മുഹമ്മദ് ഫൈസി, അമ്മത് കുട്ടി കരുവണ്ണൂർ, എം.എം സുബൈർ കെ.എം. സൂപ്പി, എൻ.ഖാദർ, പി. ഇബ്രാഹിം, കോയ കരിമ്പാപ്പൊയിൽ, ഇബ്രാഹിം മണോളി ടി.കെ. ഹസൻ ഹാജി, എ.സി. ഉമ്മർ, ടി.എം.ഇബ്രാഹിം, കേണ്ടി അബ്ദുല്ല, എം. തറുവൈ, ശാഫി ബാഖവി, എന്നിവർ സംസാരിച്ചു.