കരുവണ്ണൂർ അരിപ്പകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നവമി - വിജയദശമി ആഘോഷങ്ങൾക്ക് തുടക്കം
പരിപാടിയുടെ ഭാഗമായി നവമി - വിജയദശമി പ്രശ്ന്നോത്തരി മത്സരം സംഘടിപ്പിച്ചു
നടുവണ്ണൂർ: കരുവണ്ണൂർ അരിപ്പകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നവമിയുടെ ഭാഗമായി നിത്യ പ്രഭാത പുജകൾ ആരംഭിച്ചു. നവമി - വിജയദശമിയെ കുറിച്ച് പി. കെ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. സുബിൻ എ. കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗോപാലൻ എൻ. കെ. അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി പ്രായഭേദ്യ മന്യേ എല്ലാവർക്കും നവമി - വിജയദശമി പ്രശ്ന്നോത്തരി മത്സരം സംഘടിപ്പിച്ചു. പി. കെ. സുരേഷ് മത്സരം നിയന്ത്രിച്ചു. മത്സരത്തിൽ അശ്വതി കടുവന കുന്നത്ത് നൊച്ചാട് ഒന്നാം സ്ഥാനം നേടി. ശിവനന്ദ ബി.പി. രണ്ടാം സ്ഥാനം നേടി.അശോകൻ എ. കെ നന്ദി പറഞ്ഞു. ഗ്രന്ഥപൂജയും വാഹന പൂജയും ക്ഷേത്രത്തിൽ നടക്കും.

