കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ വയോജന സംഗമം
സ്നേഹവും കൈത്താങ്ങുമാണ് വയോജനങ്ങൾക്ക് അവശ്യം വേണ്ടതെന്ന് എംഎൽഎ
കുറ്റ്യാടി: സമൂഹത്തിലെ 13 ശതമാനത്തോളം വരുന്ന വയോജനങ്ങൾക്ക് ആവശ്യം നിറഞ്ഞ സ്നേഹവും കൈത്താങ്ങുമാണെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അഭിപ്രായപ്പെട്ടു.ലോക വയോജന ദിനത്തിൻറെ ഭാഗമായി ഇന്ന് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് നടത്തിയ വയോജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയോജനങ്ങളെ പുതിയ തലമുറ വേണ്ടവിധം പരിഗണിക്കുന്നില്ല ആയ കാലത്ത് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്ത വയോജനങ്ങൾ പ്രായാധിക്യം വരുമ്പോൾ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുകയാണെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം. പ്രായം ചെന്നവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്കാരം എന്നും എംഎൽഎ പറഞ്ഞു.
. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. വാർഡംഗം ജുഗ്നു സ്വാഗതം പറഞ്ഞു. മമ്മൂട്ടി മാസ്റ്റർ, കർഷകനായ, കൊരട്ടോടി കേളപ്പൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

