മിലാദ് മീറ്റിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
എൻ. അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു
മേപ്പയ്യൂർ: മുയിപ്പോത്ത് പാറക്കൂൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന 'ആസിഫെ ആലം' മിലാദ് മീറ്റിൻ്റെ സ്വാഗത സംഘം ഓഫീസ് എൻ. അഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ. എം. കുഞ്ഞബ്ദുള്ള അധ്യക്ഷനായി. വി. കെ. അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു.
മുഹമ്മദ് ഷാക്കിർ ഫൈസി, പി. കുഞ്ഞമ്മദ് ഹാജി, മൊയ്തു ദാരിമി, കെ. പി. കുഞ്ഞബ്ദുള്ള, സി. പി. കുഞ്ഞബ്ദുള്ള, നാഗത്ത് കുഞ്ഞമ്മദ്, അഷ്റഫ് ഫർഹത്ത്, എം. എം. ഹമിദ്, ഇഖ്ബാൽ നാഗത്ത്, കെ. കെ. മജീദ്, സി. കെ. കുഞ്ഞമ്മദ്, എ. കെ. അബ്ദുൽ കരീം, യു. കെ. കുഞ്ഞബ്ദുള്ള, മുസ്തഫ രയരോത്ത്, യൂസഫ് ചാലിൽ എന്നിവർ സംസാരിച്ചു.

