കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി
മഹല്ല് പ്രസിഡണ്ട് പോക്കർ ഹാജി റാലി ഫ്ലാഗ് ഓഫ് ചെയ്തു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി നിർമ്മാർജ്ജന സമിതിയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ റാലി നടത്തി. കീഴ്പ്പയ്യൂർ ജുമാ മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച റാലി മഹല്ല് പ്രസിഡണ്ട് പോക്കർ ഹാജി ഫ്ലാഗ് ഓഫ് ചെയ്തു.
റാലിയെ തുടർന്ന് നടന്ന സംഗമം മുദരിസ് മെഹ്ബൂബലി അശ്അരി ഉദ്ഘാടനം ചെയ്തു. കെ. പി. അബ്ദുറഹിമാൻ, എം. കെ. ഇസ്മയിൽ, കെ. കെ. അമ്മദ്, കീഴ്പ്പോട്ട് മൊയ്തീൻ, കൂനിയത്ത് നാരായണൻ, സുബൈർ നാഗത്ത്, എ. എം. നാസർ, ശശികുമാർ, മുറിച്ചാമന പക്രൻ, കെ. കെ. ചന്തു എന്നിവർ സംസാരിച്ചു.
ഇല്ലത്ത് അബ്ദുറഹിമാൻ അധ്യക്ഷനായ ചടങ്ങിൽ യുസുഫ് താവന സ്വാഗതവും ഹുസൈൻ കമ്മന നന്ദിയും പറഞ്ഞു.