കടത്തനാട്ട് നാരായണനെ സുകൃതം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആദരിച്ചു
പ്രസിഡണ്ട് ആർ. ഡി. ബിജു അധ്യക്ഷത വഹിച്ചു
വടകര: സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രൊഫ: കടത്തനാട് നാരായണനെ മടപ്പള്ളി ഗവ: കോളജ് 1986- 91 ലെ സയൻസ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സുകൃതത്തിൻ്റ ആഭിമുഖ്യത്തിൽ ആദരിച്ചു.
പ്രസിഡണ്ട് ആർ. ഡി. ബിജു അധ്യക്ഷത വഹിച്ചു. ടി. സുനിൽ കുമാർ പൊന്നാട അണിയിച്ചു. സുകൃതം സെക്രട്ടറി ബി. വിനോദ് കുമാറും കെ. കെ. ആഷിഖ് അഹമ്മദും ഉപഹാര സമർപ്പണം നടത്തി. കെ. കെ. വിജിത്ത് കുമാർ, കെ. കെ. ദീപാങ്കുരൻ, എൻ. കെ. മനോജ് കുമാർ, എം. രാജീവൻ എന്നിവർ പ്രസംഗിച്ചു.

