വിജയദശമി ദിനത്തിൽ കാരയാട് യോഗീ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേള അരേങ്ങേറ്റം
പി.സി. സുകുമാരൻ പണിക്കരുടെ ശിഷ്യരാണ് അരങ്ങേറ്റം കുറിച്ചത്

മേപ്പയൂർ: വിജയദശമി ദിനത്തോടനുബന്ധിച്ച് കാരയാട് യോഗീ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കുട്ടികളുടെ ചെണ്ടമേള അരേങ്ങേറ്റം നടന്നു. പി.സി. സുകുമാരൻ പണിക്കരുടെ ശിക്ഷണത്തിൽ ചെണ്ടവാദ്യം അഭ്യസിച്ച വിദ്യാർഥികളാണ് അരങ്ങേറ്റം നടത്തിയത്.
ക്ഷേത്ര ഭരണ സമിതിയുടെ ഉപഹാരങ്ങൾ സെക്രട്ടറി കെ. കെ. വേണുഗോപാലും പ്രസിഡന്റ് എൻ. കെ. പ്രദീപനും ചേർന്ന് നൽകി. ധനേഷ് എം. വി, രാമചന്ദ്രൻ എം, ദിനേഷ് എം. എസ് , സദാനന്ദൻ വി. കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.