പേരാമ്പ്ര ശ്രീ എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മഹാ നവമി ആഘോഷങ്ങൾ സമാപിച്ചു
നൂറുകണക്കിന് ഭക്തർ പരിപാടികളിൽ പങ്കെടുത്തു

പേരാമ്പ്ര: പേരാമ്പ്ര ശ്രീ എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഗ്രന്ഥപൂജ, വാഹന പുജ, എഴുത്തിനിരുത്ത് തുടങ്ങിയ ചടങ്ങുകളോടെ വിജയദശമി ആഘോഷിച്ചു.
നൂറു കണക്കിന് വിദ്യാർത്ഥികൾ വിദ്യാരംഭം കുറിക്കാൻ വെളുപ്പിന് തന്നെ ക്ഷേത്രത്തിലെത്തി. ശ്രീഹരി നമ്പൂതിരി കുന്നമംഗലത്ത് ഇല്ലം ചേനോളി, റികേഷ് നമ്പൂതിരി മുക്കം കോരമ്പത്ത് ഇല്ലം, ഗോവിന്ദൻ നമ്പൂതിരി വിഷ്ണുമംഗലം എന്നിവർ നേതൃത്വം നൽകി.