തിരുവോട് എടത്തിൽ ശ്രീ കുന്ദമംഗലം ഭഗവതീ ക്ഷേത്ര ജനറൽ ബോഡി യോഗം നടത്തി
യോഗം പ്രസാദ് നമ്പീശൻ കോട്ടൂർ ഉദ്ഘാടനം ചെയ്തു

തിരുവോട്: തിരുവോട് എടത്തിൽ ശ്രീ കുന്ദമംഗലം ഭഗവതീ ക്ഷേത്രം ജനറൽ ബോഡി യോഗം പ്രസാദ് നമ്പീശൻ കോട്ടൂർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അമ്പലം പ്രസിഡൻ്റ് ചന്ദ്രൻ പൂക്കിണാ റമ്പത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സത്യൻ പാറക്കാംമ്പത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
അനിൽകുമാർ കെ. കെ, പ്രിയേഷ് പ്രീതി, ചന്ദ്രൻ കെ, മധു കുമാർ ആർ, വേണുഗോപാലൻ നായർ താനികണ്ടി, രാജൻ കെ, ബാലൻ കെ. പി, നാരായണൻ, ഉഷ പൊന്നഞ്ചേരി, ലീല എന്നിവർ സംസാരിച്ചു.
പ്രിയേഷ് പ്രീതി (ചെയർമാൻ), ചന്ദ്രൻ കുറ്റിയുള്ളതിൽ (കൺവീനർ), വേണുഗോപാലൻ നായർ താനികണ്ടി (ട്രഷറർ) എന്നിവർ ഭാരവാഹികളായി 51 അംഗ പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു.