നൗഷാദ് വടകരയുടെ കവിതാസമാഹാരം പ്രകാശനം നാളെ കുറ്റ്യാടിയിൽ
കവിയും നിരൂപകനുമായ കൽപ്പറ്റ നാരായണൻ പ്രകാശനം നിർവഹിക്കും

കുറ്റ്യാടി: കേരള മാപ്പിളകലാ അക്കാദമി സംസ്ഥാന സെക്രട്ടറിയും സാമൂഹിക പ്രവർത്തകനും അധ്യാപകനുമായ നൗഷാദ് വടകരയുടെ കവിതാസമാഹാരം 'വിസമ്മതം' ശനിയാഴ്ച പ്രകാശനംചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുറ്റ്യാടി നന്മ ഓഡിറ്റോറിയത്തിൽ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ കവിയും നിരൂപകനുമായ കൽപ്പറ്റ നാരായണൻ പ്രകാശനം നിർവഹിക്കും.
കവി കെ. ടി. സൂപ്പി പുസ്തകം ഏറ്റുവാങ്ങും. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രി ഉദ്ഘാടനംചെയ്യും. കവയിത്രി കെ. സലീന പുസ്തകപരിചയം നടത്തും.
സംഘാടക സമിതി ചെയർമാൻ എം. കെ. അഷ്റഫ്, കൺവീനർ സെഡ്. എ. സൽമാൻ, പി. കെ. ഹമീദ്, മുഷ്താഖ് തീക്കുനി, നൗഷാദ് വടകര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.