പയ്യോളിയിൽ വയലാർ അനുസ്മരണവും സമാദരണവും സംഘടിപ്പിച്ചു
മനോജ് രാമത്ത് വയലാർ അനുസ്മരണ പ്രഭാഷണം നടത്തി

പയ്യോളി: ലോഹ്യ ഗ്രന്ഥാലയം വയലാർ അനുസ്മരണവും സമാദരണവും സംഘടിപ്പിച്ചു. പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.നോവലിസ്റ്റ് മനോജ് രാമത്ത് വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയിൽ ഫ്ലവേർസ് ടോപ്പ് സിംഗർ ശ്രീനന്ദ് വിനോദിനെയും കൈരളി ഗന്ധർവ സംഗീതം ഫെയിം വിപിൻ നാഥനെയും പി. എസ്. സിയിലൂടെ അദ്ധ്യാപികമാരായ ഷാനി വിജീഷ്, ലഗിന വിനീഷ് എന്നിവരെയും നിയമപരീക്ഷയിൽ വിജയം കൈവരിച്ച അഡ്വ: ഷിഫാന കെ. ടിയെയും ആദരിച്ചു.
കൗൺസിലർമാരായ സുരേഷ് ബാബു, ഷൈമ ശ്രീനി, കെ. സി ബാബുരാജ്, എം. ടി നാണു, കെ. വി രാജൻ, പി. എം. അഷറഫ്, പനയുള്ളതിൽ ലക്ഷമണൻ, സുർജിത്ത്, രാജീവൻ കെ. ടി എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് എം ടി. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. രാജീവൻ പി. ടിവി. റിപ്പോർട്ടവതരിപ്പിച്ചു. സെക്രട്ടറി മൂലയിൽ രവീന്ദ്രൻ സ്വാഗതവും കെ. എൻ. രതനാകരൻ നന്ദിയും പറഞ്ഞു.