രാഷ്ട്രീയം മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായിരിക്കണം:വിഡി സതീശൻ
വാല്യക്കോട്ട് പാലിയേറ്റീവ് മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോ ഏൻ്റ് സ്പീച്ച് തെറാപ്പി സെൻ്റർ

പേരാമ്പ്ര: രാക്ഷ്ട്രീയം മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിത മായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വാല്യക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സഹയാത്ര പാലിയേറ്റീവ് കെയർ പുതുതായി ആരംഭിക്കുന്ന സഹയാത്ര പാലിയേറ്റീവ് മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോ ഏൻ്റ് സ്പീച്ച് തെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ ഇടപെടലിന് ഏറ്റവും നല്ല മാതൃകയാണ് സഹയാത്ര പാലിയേറ്റിവ് കെയർ എന്നും അദ്ദേഹം പറഞ്ഞു. ജീവിതയാത്രയിൽ തളർന്നു പോകുന്നവരെ സഹായിക്കുന്ന മനസ്സാണ് എന്നും പൊതു പ്രവർത്തകർക്ക് വേണ്ടത്.ജീവിതത്തിൽ ആശകൾ നഷ്ട്ടപ്പെട്ടവർക്ക് സാന്ത്വനം നൽകി സഹയാത്ര പ്രവർത്തകർ കാണിക്കുന്ന മാതൃക പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹയാത്ര ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു .സ്പീച്ച് തെറാപ്പി ക്ലിനിക്കിൻ്റെ ഉദ്ഘാടനം ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ.പ്രവീൺ കുമാറും ക്ലിനിക്ക് ഒ.പി ഉദ്ഘാടനം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പി.എം നിയാസും,പാലിയേറ്റീവ് ഓഫീസ് ഉദ്ഘാടനം നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരികണ്ടിയും സേവന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം യു ഡി എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരയാണൻ നിർവ്വഹിച്ചു.
യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി നൽകുന്ന ഹോം കെയർ വാഹനം മണ്ഡലം പ്രസിഡൻ്റ് പി.രജീഷ് ചടങ്ങിൽ വെച്ച് വി.ഡി സതീശന് കൈമാറി. ഐ എൻ സി ഗ്ലോബൽ പേരാമ്പ്ര നൽകിയ രണ്ട് ലക്ഷത്തി ഏഴായിരം രൂപയുടെ ചെക്ക് ഭാരവാഹികൾ വി.ഡി സതീശന് കൈമാറി. ഫിസിയോ തെറാപ്പി സെൻറർ ഉദ്ഘാടനത്തിൻ്റെ ഭാഗമായ മെഗാ നറുക്കടുപ്പിൽ ഒന്നാം സമ്മാനം നേടിയ മമ്മിളി പറമ്പിൽ ശരത്തിന് ഡിസിസി പ്രസിഡൻ്റ് ആക്ടീവ കൈമാറി ജീവകാരുണ്യ പ്രവർത്തനത്തിൽ സഹായം നൽകി കൊണ്ടിരിക്കുന്നവരെ മൊമെൻ്റോ നൽകി പ്രതിപക്ഷ നേതാവ് ആദരിച്ചു.
അഡ്വ. കെ.പ്രവീൺ കുമാർ, അഡ്വ. പി.യം നിയാസ്, കെ.ബാല നാരായണൻ, പി.എൻ ശാരദ, സത്യൻ കടിയങ്ങാട്, ബിന്ദു അമ്പാളി, കെ.മധു കൃഷ്ണൻ, കെ.സി ബാബുരാജ്, ആർ.കെ മുനീർ, കെ.സി ഗോപാലൻ മാസ്റ്റർ, മധു പുഴയരികത്ത്, കെ.ടി.ബി കൽപ്പത്തൂർ, വി.വി ദിനേശൻ, കുഞ്ഞമ്മദ് മിന, ഒ.എം രാജൻ, ഷിജു കെ.ദാസ് ,റഫീക്ക് കല്ലോത്ത്, ഗീത കല്ലായി, ഷിജിന പി സംസാരിച്ചു.പി.എം പ്രകാശൻ സ്വാഗതവും, ഇബ്രാഹിം കുനിയിൽ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം സുസ്മിത ഗിരീഷ് അവതരിപ്പിച്ച 'നൊസ്റ്റാൾജിയ 'ഗസൽ സന്ധ്യയും നടന്നു