കായണ്ണ നരയംകുളം ശ്രീ അയ്യപ്പക്ഷേത്രോത്സവം; ആഘോഷ കമ്മിറ്റി രൂപവത്ക്കരിച്ചു
ആർ. ബി. രാജേഷ് അധ്യക്ഷത വഹിച്ചു

കായണ്ണ: നരയംകുളം ശ്രീ അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ സ്വാഗത സംഘം രൂപവത്ക്കരിച്ചു. ആർ. ബി. രാജേഷ് അധ്യക്ഷത വഹിച്ചു. പ്രശാന്ത് നരയംകുളം, സി. എം. ബാബു എന്നിവർ സംസാരിച്ചു. ഡിസംബർ മൂന്ന്, നാല് തീയതികളിലാണ് താലപ്പൊലി ഉത്സവം.
ടി. കെ. സുധി (ചെയർമാൻ), എ. സി. സോമൻ (വൈസ് ചെയർമാൻ), സി. എം. സി. ബിജു (കൺവീനർ), സി. എം. ജയരാജൻ, ടി. കെ. ചന്ദ്രൻ (ജോയിൻ്റ് കൺവീനർ), എ. കെ. കണാരൻ (ട്രഷറർ) എന്നിവരെ ആഘോഷ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.