ടി.പി. രാജീവൻ മലയാളത്തിന് നഷ്ടപ്പെട്ട അതുല്യ പ്രതിഭ: കെ.ടി. സൂപ്പി
ടി പി രാജീവന് നടുവണ്ണൂർ ഫിലിം സൊസൈറ്റിയുടെ ആദരം
നടുവണ്ണൂർ: ടി.പി. രാജീവന്റെ നിര്യാണത്തോടെ മലയാളത്തിന് നഷ്ടപ്പെട്ടത് അതുല്യ പ്രതിഭയെയായിരുന്നുവെന്ന് കവി കെ.ടി. സൂപ്പി. മലയാള ഭാഷ വളരുമ്പോൾ ടി.പി. രാജീവന്റെ കവിതകളുടെ ആഴം കൂടുമെന്നും അതിന്റെ സൗന്ദര്യാത്മകതയെ വായനക്കാർ ഹൃദയം കൊണ്ട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.നടുവണ്ണൂർ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ടി.പി. രാജീവൻ അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നടുവണ്ണൂർ ഗ്രീൻ പരയ്സോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫിലിം സൊസൈറ്റി പ്രസിഡണ്ട് പ്രദീപ്.കെ.കൃഷ്ണഗാഥ അധ്യക്ഷത വഹിച്ചു. പഴയ കുറുമ്പ്രനാട് താലൂക്കിൽ പെട്ട നടുവണ്ണൂർ ദേശത്തിൻ്റെ കൂടി കഥയാണ് ടി.പി രാജീവൻ്റെ നോവലായ കെ ടി എൻ കോട്ടൂർ. കവിയും നോവലിസ്റ്റും അഖിലേന്ത്യാതലത്തിൽ തന്നെ ശ്രദ്ധേയനായ വ്യക്തിയുമായിരുന്ന ടി.പി രാജീവൻ്റെ രണ്ട് നോവലുകൾ സിനിമ ആയിട്ടുണ്ട്. എൻ.വി. മുഹമ്മദ് റാഫി, ബാബു മമ്മിളി, മൂസക്കോയ നടുവണ്ണൂർ, കെ.എം.ബഷീർ എന്നിവർ സംസാരിച്ചു.എൻ.കെ.സലീം സ്വാഗതവും സി.പി.സുജാൽ നന്ദിയും പറഞ്ഞു.

