കുഞ്ഞിക്കണ്ണൻ തുറശ്ശേരി കടവിന്റെ പുസ്തകം,സൗഹൃദ കൂട്ടായ്മ ചർച്ച ചെയ്തു
വേറിട്ടൊരു പുസ്തകം വേറിട്ടൊരു ചർച്ച

പയ്യോളി: വംശ വെറിയും രാഷ്ട്രീയ വിദ്വേഷവും സാമൂഹ്യ ജീവിതത്തെ പിച്ചിച്ചീന്തുന്ന കാലിക സാഹചര്യത്തിൽ ഒരു അനാഥ കുട്ടിയുടെ ദുരിത സാന്ദ്രമായ കഥയുമായി 'ഇനി വെളിച്ചം' (നോവൽ) ശ്രീ. കുഞ്ഞിക്കണ്ണൻ തുറശ്ശേരി കടവിന്റെ പുസ്തകം, സാഹിതി സൗഹൃദ കൂട്ടായ്മ കോഴിക്കോട് ചർച്ചയ്ക്ക് വിധേയമാക്കി. കീഴൂർ എ. യു.പി . സ്കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങ് എഴുത്തുകാരും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും തങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായി.
പ്രശസ്ത നാടകകൃത്ത് മേലടി മുഹമ്മദ് ചർച്ച ഉദ്ഘാടനം ചെയ്തു .സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി പുസ്തകപരിയം നടത്തി. സാഹിത്യകാരി ഉഷ .സി.നമ്പ്യാർ അധ്യക്ഷം വഹിച്ചു.പയ്യോളി നഗരസഭ കൗൺസിലർമാരായ സി. കെ.ഷഹനാസ്, ഷിജിനാമോഹൻ പൊന്ന്യേരി, സമതാ സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ സംസ്ഥാന തല സാരഥികളായ ശശികുമാർ മലയിൻകീഴ് (തിരുവനന്തപുരം), ഷാജിലാൽ തൃശ്ശൂർ,സാഹിത്യകാരി പ്രഭാരാജവല്ലി പള്ളിയിൽ, നിരയിൽ ഗോപാലൻ, കുഞ്ഞബ്ദുള്ള കീഴൂർ അനസ് ആയാടത്തിൽ, അക്ബർ കീഴൂർ എന്നിവർ സംസാരിച്ചു.
സുനിൽകുമാർ പിണറായി, കളത്തിൽ രാധാകൃഷ്ണൻ എന്നിവർ സാന്നിധ്യം അറിയിച്ചു. ഗ്രന്ഥകർത്താവ് കുഞ്ഞിക്കണ്ണൻ തുറശ്ശേരിക്കടവ് മറുമൊഴി രേഖപ്പെടുത്തി. ഈ നോവലിന് ശാന്താദേവി പുരസ്കാരം ലഭിച്ചിട്ടുണ്ട്.