കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു
ഞായറാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം
കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതൻ എ.പി.മുഹമ്മദ് മുസ്ല്യാർ കാന്തപുരം (ചെറിയ എ.പി ഉസ്താദ്) അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. രോഗ ബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യത്ത് നമസ്കാരം രാവിലെ 9 മണിക്ക് മർക്കസിലും വൈകീട്ട് 4 മണിക്ക് കരിവൻപൊയിൽ ജുമാമസ്ജിദിൽ നടക്കും.
ഞായറാഴ്ച രാവിലെ ആറ് മണിയോടെ യായിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ ആദ്യ ശിഷ്യനാണ് എ.പി.മുഹമ്മദ് മുസ്ല്യാർ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർക്കസ് പ്രസിഡന്റും സീനിയർ മുദരിസ്സുമാണ്.

