സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം നവംബർ 26 മുതൽ നൊച്ചാട്ട്
26ന് അഡ്വ: കെ. എം. സച്ചിൻ ദേവ് എംഎൽഎ സർഗവസന്തം ഗ്രാമീണ കലാവിരുന്ന് ഉദ്ഘാടനം ചെയ്യും
നൊച്ചാട്: സമീക്ഷ ദി ഗ്രൂപ്പ് ഓഫ് ആർട്സ് ആൻ്റ് കൾച്ചർ നൊച്ചാട് സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം 2022 നവംബർ 26 മുതൽ ഡിസംബർ ഒന്ന് വരെ നൊച്ചാട് നടക്കുന്നു. നൊച്ചാട് ഗവ: ആയുർവേദ ആശുപത്രിക്ക് സമീപം ഗോപാലൻകുട്ടി പണിക്കർ നഗറിലാണ് മത്സരം. നവംബർ 26 ന് വൈകീട്ട് 6 മണിക്ക് ബാലുശ്ശേരി എം.എൽ.എ അഡ്വ: കെ. എം. സച്ചിൻ ദേവ് സർഗവസന്തം ഗ്രാമീണ കലാവിരുന്ന് ഉദ്ഘാടനം ചെയ്യും.
നവംബർ 27 ന് വൈകീട്ട് 6 മണിക്ക് പ്രശസ്ത ചലച്ചിത്ര താരം സോന നായർ നാടക മത്സരം ഉദ്ഘാടനം ചെയ്യും. തുടർന്ന് ആറ്റിങ്ങൽ ശ്രീധന്യയുടെ നാടകം 'ലക്ഷ്യം' അരങ്ങേറും. നവംബർ 28 ന് രാത്രി 7.30 ന് 'മൂക്കുത്തി', 29 ന് കൊച്ചിൻ ചന്ദ്രകാന്തയുടെ 'നത്തു മാത്തൻ ഒന്നാം സാക്ഷ ', 30 ന് 'പ്രകാശം പരത്തുന്ന വീട്' എന്നീ നാടകങ്ങൾ അരങ്ങേറും.
ഡിസംബർ ഒന്നിന് സമാപന സമ്മേളനം ടി. പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം മധുപാൽ മുഖ്യ അതിഥിയാവും. തുടർന്ന് അവാർഡ് നൈറ്റും നടക്കും. പ്രസ്തുത ദിവസം രാത്രി 8 മണിക്ക് 'ഇതിഹാസം' എന്ന നാടകം അരങ്ങേറും. നാടകോത്സവത്തിൽ പ്രവേശനം തികച്ചും സൗജന്യമാണ്.

