നൊച്ചാട് സമീക്ഷ നാടക മത്സരം മൂന്ന് നാൾ പിന്നിട്ടു
സിനിമ - നാടക നടൻ മുഹമ്മദ് എരവട്ടൂര് സാംസ്കാരിക വിരുന്ന് ഉദ്ഘാടനം ചെയ്തു
നൊച്ചാട്: സമീക്ഷ ദി ഗ്രൂപ്പ് ഓഫ് ആർട്സ് ആൻ്റ് കൾച്ചർ നൊച്ചാട് സംഘടിപ്പിച്ച നാടക മത്സരം മൂന്ന് ദിവസം പിന്നിട്ടു. നവംബർ 29 ൻ്റെ സാംസ്കാരിക വിരുന്നിന് അഡ്വ. വിശ്വൻ കല്ലരി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ രജീഷ് പി. എം. അധ്യക്ഷത വഹിച്ചു.
സിനിമ - നാടക നടൻ മുഹമ്മദ് എരവട്ടൂര് സാംസ്കാരിക വിരുന്ന് ഉദ്ഘാടനം ചെയ്തു. കെ. കെ. മൊയ്തിൻ കോയ മുഖ്യ അതിഥിയായിരുന്നു. വാസു സി. കെ. നടുവണ്ണൂർ ആശംസ അർപ്പിച്ചു. വിന്ദിത രാമദാസ് നന്ദി പറഞ്ഞു.
ആർ. എം. രാഘവൻ്റെ ഓർമ്മയ്ക്ക് കുടുംബാംഗങ്ങൾ പ്രായോജകരായ കൊച്ചിൻ ചന്ദ്രകാന്തയുടെ നത്ത് മാത്തൻ ഒന്നാം സാക്ഷി എന്ന നാടകം അരങ്ങേറി. എൽ.എസ്.എസ് വിജയികൾക്കുള്ള പ്രോൽസാഹന ഉപഹാരം മുഹമ്മദ് എരവട്ടൂരും കെ. കെ. മൊയ്തിൻകോയയും നൽകി.

