കോക്കല്ലൂരിൽ പ്രൊഫഷനൽ നാടകോത്സവം സംഘടിപ്പിക്കുന്നു
പരിപാടി ടാഗോർ വായനശാല & ഗ്രന്ഥാലയത്തിൻ്റെയും നേതൃത്വത്തിൽ
കോക്കല്ലൂർ: കോക്കല്ലൂരിൽ ടാഗോർ വായനശാല & ഗ്രന്ഥാലയത്തിൻ്റെയും കേരള സംഗീത നാടക അക്കാദമിയുടെയും നേതൃത്വത്തിൽ പ്രൊഫഷണൽ നാടകോത്സവം സംഘാടക സമിതി രൂപീകരിച്ചു. കമ്മിറ്റി രൂപീകരണ യോഗം ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട്ട് ഉൽഘാടനം ചെയ്തു. ഗ്രന്ഥശാല സമിതി പഞ്ചായത്ത് കൺവീനർ എം.കെ.പ്രകാശ് വർമ്മ അധ്യക്ഷ്യം വഹിച്ചു. പി.പ്രമോദ് പദ്ധതി വിശദീകരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആരിഫബീവി, ഇന്ദിര തെക്കേവീട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു.എൻ.പി നദീഷ് കുമാർ, കെ.കെ. പരീത്, മുസ്തഫ ദാരുകല, എൻ.സി. സുധീഷ് ,ബിജു രാജഗിരി ,തങ്കയം ശശി കുമാർ,ഗിരിജാ പാർവ്വതി, ഷിജു കൂമുള്ളി, എൻ.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. വായനശാല പ്രസിഡൻറ് പരീത് കോക്കല്ലൂർ സ്വാഗതവും പി.എം.രതീഷ് നന്ദിയും പറഞ്ഞു.ഭാരവാഹികൾ രൂപലേഖ കൊമ്പിലാട്ട് [ചെയർപേഴ്സൺ ] എൻ.പി.നദീഷ് കുമാർ [കൺവീനർ] പി.എൻ.അശോകൻ [ഖജാൻഞ്ചി] .

