എടത്തിൽ ശ്രീ കുന്ദമംഗലം ഭഗവതീ ക്ഷേത്രത്തിൽ നവീകരണ യജ്ഞം ജനുവരി 3, 4, 5 തിയ്യതികളിൽ
ക്ഷേത്രം തന്ത്രി നാഗത്ത് കാവിൽ ജയൻ നമ്പൂതിരി, മേൽശാന്തി തിരുമംഗലത്ത് ഇല്ലത്ത് മനു ശങ്കർ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും

നടുവണ്ണൂർ: തിരുവോട് എടത്തിൽ ശ്രീ കുന്ദമംഗലം ഭഗവതീ ക്ഷേത്രത്തിലെ നവീകരണ യജ്ഞത്തിൻ്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠ പുതിയ ശ്രീകോവിലിലെക്ക് മാറ്റി പ്രതിഷ്ഠിക്കുന്ന ചടങ്ങുകൾ ജനുവരി 3, 4, 5 തിയ്യതികളിലായി വിവിധ പൂജാ ചടങ്ങുകളോടെ നടക്കുന്നു. ക്ഷേത്രം തന്ത്രി നാഗത്ത് കാവിൽ ജയൻ നമ്പൂതിരിയുടെയും മേൽശാന്തി തിരുമംഗലത്ത് ഇല്ലത്ത് മനു ശങ്കർ നമ്പൂതിരിയുടെയും ചടങ്ങിന് കാർമ്മികത്വം വഹിക്കും.
കൂടാതെ ഭഗവതി സേവ, നിറമാല, ചുറ്റുവിളക്ക് തുടങ്ങിയ തുടങ്ങിയ ചങ്ങുകളും നടക്കും. ചടങ്ങുകളുടെ ഭാഗമായി ഭഗവതിയുടെ ഇഷ്ട നിവേദ്യമായ കടുംപായസം ക്ഷേത്രം കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.